ഫെഫ്ക ന്യൂസ്
------------------------
ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് ചിത്രങ്ങള്‍ അയക്കേണ്ട അവസാന ദിവസം മെയ് 20 ലേക്ക് നീട്ടി.
പരസ്യങ്ങള്‍ വളരെ കുറവായിട്ട് കൂടി സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നും ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലിനെ കുറിച്ച് ആവേശകരമായ അന്വേഷണങ്ങളാണ് ഇതിനകം ഉണ്ടായത്.
ഇന്ത്യയിലെ പ്രശസ്ത സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ഈ ചിത്രങ്ങള്‍ സശ്രദ്ധം കാണുന്നു എന്നതാണ് ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്നത്.
അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
പുതിയ വര്‍ക്കുകള്‍ മാത്രമല്ല നേരത്തെ പൂര്‍ത്തിയാക്കിയ ഷോര്‍ട്ട് ഫിലിമുകളും മത്സരത്തിന് സമര്‍പ്പിക്കാം.
സമയം 30 മിനുട്ടില്‍ കവിയരുത്.
വിഷയ നിബന്ധനകളില്ല.
പ്രൗഡ ഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് ഫെഫ്കയുടെ പ്രശസ്തി പത്രത്തിനും ശില്‍പ്പത്തിനും പുറമെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപയും വിജയികള്‍ക്ക് സമ്മാനിക്കുന്നതാണ്.
www.fefkadirectors.com
FB Page:
www.facebook.com/fefkadu
Email- fefkadirectors@gmail.com
Ph: 0484 – 2408156, 2408005, 09544342226
മറക്കണ്ട ലാസ്റ്റ് ഡേറ്റ് മെയ് 20..
ചലച്ചിത്ര സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഷൂട്ടിംങ്ങിനായി ദിവസങ്ങള്‍ ഇനിയും ബാക്കി ...!!!
No comments:
Post a Comment